E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

SPARK

SPARK
Q. ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

        A.സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്ക് മെയില്‍ ചെയ്യുക. 

  1. Form 3 (Nomination/Change of DDO)
  2. Form 5 (Setting Controlling Officer)

പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 അയക്കേണ്ടാത്തത്. 
ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, Service Matters ല്‍ DDO Change എന്ന മെനുവില്‍ Office, DDO Code ഇവ സെലക്ട് ചെയ്ത ശേഷം Search എന്നിടത്ത് PA/ Superintendent ന്റെ PEN നമ്പര്‍ നല്‍കി Search ബട്ടണില്‍ പ്രസ്സ് ചെയ്യുക. എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് മുതലായവ നല്‍കി Confirm ചെയ്യുക. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.
കടപ്പാട്: Mathsblog 

######################### 


Q. Aided schoolil Incriment Promotion sanction AEO ലേക്കു ഫോര്‍വേഡ്       ചെയ്യണമെന്നു പറയുന്നു സ്പാര്‍ക്ക് വഴി എങ്ങിനെ ഫോര്‍വേഡ് ചെയ്യും..?

A. Service Matters- Increment Sanction ൽ All Designations, Revised Scale, Annual Increment, <Month> എന്നിങ്ങിനെ സെലക്ട് ചെയ്ത് Proceed നൽകുമ്പോൾ ഇൻ‌ക്രിമെന്റുള്ളവരുടെ പേരുകൾ ലിസ്റ്റ് ചെയ്യപ്പെടും. ആവശ്യമുള്ളവരെ സെലക്ട് ചെയ്ത ശേഷം താഴെയുള്ള Forward For Approval ക്ലിക്ക് ചെയ്താൽ മതി.
പിന്നീട് എപ്പോളെങ്കിലും ഇതെ വിൻഡോയിൽ പ്രവേശിച്ച് View Status of Forwarded Applications ക്ലിക്ക് ചെയ്ത് മാസം സെലക്ട് ചെയ്ത് Proceed കൊടുത്താൽ എ.ഇ.ഒ യിലേക്ക് ഫോർവാർഡ് ചെയ്ത ഇൻ‌ക്രിമെന്റ് സാങ്ഷൻ അപേക്ഷ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടോ/ ഓതന്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനും ഓതന്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ട് എടുക്കാനും സാധിക്കും.