E

നൂൺ മീൽ ഫ്ലാഷ് ഉച്ച ഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരം അക്കൗണ്ട് നമ്പർ ,സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ തുക സ്കൂളിന്റെ പേര് എന്നിവ നാളെ അതായത് 20 12 2017 ന് aeonoonmeal @ gmail .com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്

Saturday, 6 January 2018

NuMATS കണ്ണൂർ ജില്ലാ മാതൃകാ പരീക്ഷ -2018 
SCERT കേരള, ആറാം ക്‌ളാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന NuMATS ഗണിത പ്രതിഭാ നിർണ്ണയ പരീക്ഷയിൽ ഉപജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട വിദ്യാർത്ഥികൾക്കായി 2018 ജനുവരി  20 ന് ജില്ലാ തല പരീക്ഷ നടത്തുന്നുണ്ട് .ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥികൾക്കായി ഗണിത ക്‌ളാസും മാതൃകാ പരീക്ഷയും 2018 ജനുവരി  14 ന് ഞായറാഴ്ച രാവിലെ 9 .30 ന് പാലയാട് ഡയറ്റിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ നിശ്ചിത പരിപാടിയിൽ ബന്ധപ്പെട്ട പ്രധാനാധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ് .വിദ്യാർത്ഥികൾ  അന്നേ ദിവസം രാവിലെ കൃത്യം 9 .30 ന് തലശ്ശേരി പാലയാട് ഡയറ്റിൽ എത്തിച്ചേരണം .
contact number-9446678553