.

ഇരിക്കൂർ ഉപ ജില്ലയിലെ മുഴുവൻ പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടേയും യോഗം 19.03.2015, വ്യാഴം രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ 2015-16 വർഷത്തേക്കുള്ള അധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഗവ. സ്കൂളുകളിലെ ഓഫീസ് അറ്റൻഡന്റ്, പി.റ്റി.സി.എം. എന്നിവരിൽ നിന്നുള്ള സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ 25.03.2015ന്‌ മുൻപായി പ്രധാന അധ്യാപകർ ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. അപേക്ഷകൾ ഒന്നുമില്ലാത്ത സ്കൂളുകൾ അക്കാര്യം അറിയിക്കേണ്ടതാണ്‌.

28 Mar 2015

30-3-2015 ന് നടക്കാനിരുന്ന LSS പരീക്ഷയുടെ കേന്ദ്രീക്രിത മൂല്യ നിർണയ കേമ്പ്  7-4-2015 ചൊവ്വാഴ്ചയിലേക്ക്‌ മാറ്റിയതായി പരീക്ഷാ കമ്മീഷണർ അറിയിക്കുന്നു. 30-3-2015 ന്  ഡ്യൂട്ടി നല്കിയിട്ടുള്ള അദ്ധ്യാപകരെ 7-4-2015 ന് ഇരിക്കൂർ  കമാലിയ മദ്രസ്സ യു.പി.സ്കൂളിൽ ഹാജരാകുവാൻ പ്രധാനദ്ധ്യാപകർ  നിർദേശം നൽകേണ്ടതാണ്.

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി 2014-15
  ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷണറി സാധനങ്ങളും വാങ്ങിക്കുന്നതിന് എം.എം.ഇ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട്. vayathur up സ്കൂളിന്‌ 1100 രൂപയും  ബാക്കിയെല്ലാ സ്കൂളുകൾക്ക് 800 രൂപയും അനുവദിച്ചിട്ടുണ്ട് . പ്രസ്തുത തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23-3-2015ലെ എൻ.എം1/14740/2015/ഡി.പി.ഐ നമ്പർ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ചിലവഴിക്കേണ്ടതും ,വാങ്ങിയ സാധനങ്ങളുടെ ചിലവു പട്ടിക ,ബില്ലുകൾ/വൗച്ചറുകൾ എന്നിവ പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. ധനവിനിയോഗപത്രം രണ്ടാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
  സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

26 Mar 2015

വളരെ അടിയന്തിരം 
 
സ്‌കൂളുകൾ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിരന്തരം നിർദേശിച്ചിട്ടും ഇതുവരെയും രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്കൂളുകൾ നാളെ(27.3.2015 ) 4 മണിക്ക് മുമ്പായി കാരണസഹിതം റിപ്പോർട്ട്‌ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്ത സ്കൂളുകൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എത്തിക്കേണ്ടതാണ് .

                 സ്ക്കൂൾ ലെവൽ ഹെൽത്ത് ഡാറ്റാ 
     സ്ക്കൂൾ ലെവൽ ഹെൽത്ത് ഡാറ്റാക്വാർട്ടർ 4 (ജനുവരി മുതൽ മാർച്ച് വരെ) 31.03.2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസഓഫീസിൽസമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ എൽ.പി വിഭാഗത്തിലും 6 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളെ യു.പി വിഭാഗത്തിലും ഉൾപെടുത്തേണ്ടതാണ്. സമയപരിധി കർശനമായും പാലിക്കേണ്ടതാണ് .

25 Mar 2015

SUKANYA SAMRIDHI- SAVINGS SCHEME FOR GIRLS
ശുചിത്വ കേരളം Attention Headmasters/Teachers/AEOs : Leaving Head Quarters without permission.


മുന്നേറ്റം 2015 അന്തിമ വിലയിരുത്തൽ ഫലം 25-03-2015 നു   മണിക്കുള്ളിൽ   ഓഫീസിൽ എത്തിക്കേണ്ടതാണ്.
2014-15 വർഷത്തെ യുണിഫോം വിതരണത്തിന്റെ തുക HM  ന്റെ അക്കൌണ്ടിലേക്ക് നൽകിയിട്ടുണ്ട്.  തുക പിൻ വലിച്ച് കുട്ടികൾക്ക്  യുണിഫോം വിതരണം ചെയ്യേണ്ടതാണ്.2013 -14  വർഷത്തെ യുണിഫോം വിതരണത്തിന്റെ തുക HM  ന്റെ അക്കൌണ്ടിലേക്ക് നൽകിയിട്ടുണ്ട്.  തുകയുടെ ചെക്ക്  കമ്പനിക്ക് നൽകേണ്ടതാണ് .
School wise allotment

20 Mar 2015

Very Urgent:-

22-01-2015 ലെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കരുടെ പേരുവിവരങ്ങൾ 25-03-2015 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  പങ്കെടുത്തിട്ടില്ലെങ്കിൽ ശൂന്യ റിപ്പോർട്ട്  സമർപ്പിക്കേണ്ടതാണ്.

16 Mar 2015

     ഇരിക്കൂർ ഉപ ജില്ലയിലെ മുഴുവൻ പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടേയും യോഗം 19.03.2015, വ്യാഴം രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്‌.എല്ലാ പ്രധാന അധ്യാപകരും നേരിട്ട് പങ്കെടുക്കേണ്ടതാണ്‌.
 അജണ്ട:
               1. LSS, USS പരീക്ഷാ നടത്തിപ്പ്
               2.മുന്നേറ്റം 2015- അന്തിമ വിലയിരുത്തൽ, ചോദ്യപേപ്പർ വിതരണം (Details)
               3.അറിയിപ്പുകൾ 
     “രുചി-2015”- SSA, വിദ്യാരംഗം കലാ സാഹിത്യവേദി ഇരിക്കൂർ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ UP വിഭാഗം വിദ്യാർത്ഥികൾക്കുള്ള കവിതാസ്വാദന ക്ലാസ്സ് 18.03.2015 ബുധനാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ ചന്ദനക്കാമ്പാറ ചെറുപുഷ്പ UP സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ വിദ്യാലയങ്ങളിൽനിന്നും 5,6 ക്ലാസ്സുകളിലെ മൂന്നു വീതം വിദ്യത്ഥികളെ പങ്കെടുപ്പിക്കണം. 

12 Mar 2015

Aided Schools Only :  TA ബില്ലുകൾ 20-03-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

11 Mar 2015

TA Bill എഴുതേണ്ട വിധം :
 13900- 24660 -         Rs. 200
 25280  and above   - Rs. 250

ഉച്ചഭക്ഷണപരിപാടി
സ്കൂൾ ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപെട്ട്  സംസ്ഥാന ബാലാവകാശ കമ്മീഷന്റെ  ശുപാർശകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

9 Mar 2015

LSS/USS 2013-14, സംസ്കൃതം സ്കോളർഷിപ്, കലോത്സവം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.